Monday, August 3, 2026
India News

ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വാസം; 40 കാരന്‍ ആത്മഹത്യ ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചയാളാണ്

ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വാസം; 40 കാരന്‍ ആത്മഹത്യ ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചയാളാണ്


ബംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ച നാല്‍പതുകാരന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. കൃഷ്ണമൂര്‍ത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്. ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നുള്ള വിശ്വാസം കൃഷ്ണമൂര്‍ത്തി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.

ഇതേ ദിവസം മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും ഇയാള്‍ കരുതിയിരുന്നു. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കൃഷ്ണമൂര്‍ത്തി തൂങ്ങി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അസാധാരണ മരണത്തിന് പോലീസ് കേസെടുത്തു.

നേരത്തേ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ആറ് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment