Monday, August 3, 2026
Kerala News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം; സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് നേതാക്കള്‍

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം; സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് നേതാക്കള്‍



തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയും അതിനിടെ നടന്ന സ്വകാര്യ സന്ദര്‍ശനവും സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. ഔദ്യോഗിക ആവശ്യത്തിനായാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും യാത്രാമധ്യേ മുഖ്യമന്ത്രി ഭാര്യാപിതാവിനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബന്ധുവിനെ കാണാതിരുന്നാല്‍ അതും വിമര്‍ശനവിധേയമാകുമായിരുന്നുവെന്നും, ഉച്ചസമയത്ത് ഭക്ഷണം കഴിക്കുന്നത് സ്വാഭാവിക കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, വിഷയത്തില്‍ ആന്റോ ആന്റണി എംപിയും മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിക്കുന്നതെന്നും, ആവശ്യമായ സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

റാന്നിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സിപിഐഎം ഉന്നയിച്ച സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെള്ളപ്പൊക്കം എന്ന ആരോപണത്തിനും ആന്റോ ആന്റണി മറുപടി നല്‍കി. 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും, അന്നത്തെ ഡാം തുറന്നുവിട്ട സംഭവത്തിന്റെ കുറ്റബോധമാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment