പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമാണെന്നാണ് ഉടമകളുടെ നിലപാട്. മറ്റന്നാള്‍ സമര പ്രഖ്യാപനം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.
മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയര്‍ത്തണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്തണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശകളിലൊന്ന്.
ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നതാണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമം പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment