Sunday, September 6, 2026
Kerala News

സംസ്ഥാനത്ത് ചൂട് കൂടുന്നു, വൈദ്യുതി പ്രതിസന്ധിയും രൂക്ഷം

സംസ്ഥാനത്ത് ചൂട് കൂടുന്നു, വൈദ്യുതി പ്രതിസന്ധിയും രൂക്ഷം



തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. സാധാരണയേക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് പല പ്രദേശങ്ങളിലും രേഖപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെല്‍ഷ്യസാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. കോട്ടയം, പാലക്കാട്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും താപനില ഉയര്‍ന്നിട്ടുണ്ട്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകത കൂടിയതോടെ പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും വൈകിട്ട് ആറുമണി മുതല്‍ രാത്രി 12 മണിവരെ ചില സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നും കെഎസ്ഇബി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment