Sunday, September 6, 2026
Kerala News

പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ പൂര്‍ണമായി ന്യായീകരിച്ച് എം.എ. ബേബി

പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ പൂര്‍ണമായി ന്യായീകരിച്ച് എം.എ. ബേബി



ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ പൂര്‍ണമായി ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാതികളുണ്ടാകാമെങ്കിലും അതിന്റെ പേരില്‍ വോട്ട് മാറ്റി ചെയ്യാനാകുമോ എന്നാണ് എം.എ. ബേബിയുടെ ചോദ്യം.

സ്ഥാനാര്‍ത്ഥി ആരായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് എം.എ. ബേബി വ്യക്തമാക്കിയത്. ഏത് സാഹചര്യത്തിലായാലും പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് അണികള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളോടുള്ള പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉന്നയിക്കണമായിരുന്നുവെന്നും പരസ്യമായി പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment