Sunday, September 6, 2026
Kerala News

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദില്ലിയിലെത്തും; രാഹുല്‍ ഗാന്ധിയേയും കാണും

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദില്ലിയിലെത്തും; രാഹുല്‍ ഗാന്ധിയേയും കാണും

ദില്ലി : കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായേക്കും. 

കെ.പി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം നടക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment