തൃശൂര്‍: കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ക്കും തൃശൂര്‍ ആര്‍ടിഒയ്ക്കും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.
കയ്പമംഗലം അപകടത്തില്‍ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ദേശീയപാതയില്‍ സുരക്ഷാ പരിശോധന ശക്തമാക്കും. ചരക്കുലോറികളുടെ അനധികൃത പാര്‍ക്കിങ്ങും എന്‍എച്ച്എഐ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും പ്രത്യേകം അന്വേഷിക്കും.
അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദേശീയപാതാ അതോറിറ്റിക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന വിമര്‍ശനം എസ്‌കേപിസമാണെന്നും സുരേഷ്ഗോപി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാര്‍പറഞ്ഞു. കേരള സര്‍ക്കാര്‍ കൃത്യമായി ചുമതല നിര്‍വഹിച്ചെന്നും മന്ത്രി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment