കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചു. തൃക്കാക്കര സിഐയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിനായാണ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും സംഘം അന്വേഷിക്കും.
കേസില്‍ കോളേജിലെ വിദ്യാര്‍ഥിയായ ശ്രീഹരിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടെലഗ്രാമിലൂടെ നഗ്‌നചിത്രങ്ങള്‍ വില്‍പ്പന നടത്തിയതായും ഇതിനായി പണം സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ചതിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ തിരികെ ലഭിച്ചതിന്റെയും തെളിവുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ഥികളാണ് ചില വിവരങ്ങള്‍ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment