Friday, September 4, 2026
Kerala News

കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; ഒരു വയസുകാരന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയെന്ന് ആരോപണം

കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; ഒരു വയസുകാരന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയെന്ന് ആരോപണം



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയെന്നാണ് കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷിന്റെ പരാതി. പ്രസവത്തിന് ശേഷമുള്ള ചികിത്സയ്ക്കിടെയാണ് സൂചി ശരീരത്തില്‍ കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.

സൂചി ശരീരത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന അനുഭവിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment