Tuesday, September 1, 2026
Kerala News

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണം തുടങ്ങി എസ്ഐടി

 വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണം തുടങ്ങി എസ്ഐടി


കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തുടരന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്തും. സംഭവസ്ഥലമായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.

കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നും എസ്ഐടി പരിശോധിക്കും. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.

ഫെബ്രുവരി 25നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വീണാ ജോര്‍ജിന് പരുക്കേറ്റതിനെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരുക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതി. എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് വീണാ ജോര്‍ജ് മൊഴി നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് കേസിലെ തുടരന്വേഷണത്തിന് എസ്ഐടി തുടക്കമിട്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment