ഡല്‍ഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സിപിഐഎമ്മുമായി അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ സിപിഐയുടെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ ചേരും. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് സംസ്ഥാന സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും യോഗം ചേരും. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതടക്കമുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.
പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഐക്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ അറിയില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എല്‍ഡിഎഫ് രൂപീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച പാര്‍ട്ടിയാണ് സിപിഐയെന്നും എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന യാതൊരു നടപടിയും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐ ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ ആവശ്യമാണെന്ന് കെ. രാജന്‍ എംഎല്‍എ പറഞ്ഞു. അര്‍ഹതപ്പെട്ട കാര്യമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment