Tuesday, September 1, 2026
Kerala News

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; കേസ് അവസാനിപ്പിക്കുന്നു

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; കേസ് അവസാനിപ്പിക്കുന്നു



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഗോപന്‍ സ്വാമി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനകളിലും വ്യക്തമായതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ഒന്നര വര്‍ഷം മുമ്പാണ് ഗോപന്‍ സ്വാമി മരിച്ചത്. തുടര്‍ന്ന് മക്കള്‍ മൃതദേഹം കല്ലറയില്‍ സമാധിയാക്കിയ സംഭവം വിവാദമായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള സംശയങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. സമാധിയാക്കിയ രീതിയിലും കല്ലറ നിര്‍മിച്ചതിലും ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

വിവാദം ഹൈക്കോടതി വരെ എത്തിയതോടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് അന്വേഷണവും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലെത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment