Sunday, August 16, 2026
Kerala News

വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നത് ഹീനമായ ചതി; വിമര്‍ശനവുമായി എം.എ. ബേബി

വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നത് ഹീനമായ ചതി; വിമര്‍ശനവുമായി എം.എ. ബേബി



ഡല്‍ഹി: വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം ഹീനമായ ചതി പ്രയോഗമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ എല്ലാവരും ആലപിക്കുന്നുണ്ടെന്നും എം.എ. ബേബി പറഞ്ഞു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമേ ആലപിക്കാവൂ എന്നും ശേഷിക്കുന്ന വരികള്‍ക്ക് വര്‍ഗീയ ചുവയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരത്തെ പ്രതികരിച്ചിരുന്നു.

വന്ദേമാതരം ഒരിക്കലും ദേശീയഗാനം ആയിരുന്നില്ലെന്നും അതിനെ ദേശീയഗാനമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. വന്ദേമാതരം സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പിന്‍ഗാമിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തരവെന്നും ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ബിനോയ് വിശ്വം ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ഒഴിവാക്കി. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment