ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ പ്രജീഷ് എസ്. നായരെ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രജീഷ്.
ബസിലുണ്ടായ മോശം അനുഭവം പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പിന്നീട് പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
നെടുമങ്ങാട് സ്വദേശിയായ യുവതിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രജീഷിനെതിരെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രജീഷിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment