തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിവന്ന 37 ദിവസം നീണ്ട സമരം പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍. ഷംസുദ്ദീന്‍ വെള്ളം നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു.
എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലെ എല്ലാ ഒഴിവുകളിലും നിയമനം നടത്തണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രധാന ആവശ്യം. ഗവണ്‍മെന്റ് മേഖലയിലും എയ്ഡഡ് മേഖലയിലേതിന് സമാനമായ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി സമര നേതാക്കള്‍ പറഞ്ഞു. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
നോട്ടിഫിക്കേഷന്‍ നീട്ടിവെക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി വളര്‍മതി പറഞ്ഞു. സെപ്റ്റംബര്‍ 24നകം വിഷയത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതുവരെ വിഷയത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് വളര്‍മതി പറഞ്ഞു. വിഷയങ്ങള്‍ അനുകൂലമായി പരിഗണിക്കുന്നതുവരെ റാങ്ക് ഹോള്‍ഡേഴ്‌സ് രംഗത്തുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ സമരം പ്രകടനമോ പ്രതിഷേധമോ ആയി തുടരില്ലെന്നും വളര്‍മതി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment