കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 570 പേര്‍ക്ക് പരുക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
60-ല്‍ ഏറെ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ഭൂകമ്പം ഉണ്ടായത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രഭവ കേന്ദ്രത്തില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ പെരേര നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ഏകദേശം 15 ലക്ഷം ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരാന്‍ തുടങ്ങിയതോടെ, ലോക നേതാക്കള്‍ കൊളംബിയയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ഭൂകമ്പം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ 6000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment