Monday, August 3, 2026
International News

ഇനിയും നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നു, വേണ്ടായെന്ന് വെച്ചതാണ്; പ്രകോപനം തുടര്‍ന്നാല്‍ ആ ചിന്ത ഇനി ഉണ്ടാകില്ലെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഇനിയും നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നു, വേണ്ടായെന്ന് വെച്ചതാണ്; പ്രകോപനം തുടര്‍ന്നാല്‍ ആ ചിന്ത ഇനി ഉണ്ടാകില്ലെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്


ടെഹ്റാന്‍: ഇറാന് മേലുള്ള ആക്രമണം കുറഞ്ഞുപോയെന്നും തങ്ങള്‍ക്ക് ഇനിയും നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇന്ത്യയിലുള്ള ഇസ്രയേല്‍ അംബാസഡര്‍ ര്യൂവന്‍ അസര്‍. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസര്‍ ഈ അഭിപ്രായം നടത്തിയത്.

ഇറാന്റെ ആകാശ പ്രതിരോധ സംവിധാനങ്ങളിലും, മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ടെഹ്റാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇനിയും മാരകമായി തിരിച്ചടിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ട്. രാജ്യത്തിന്റെ സൈനിക ശേഷി അനുസരിച്ച് ഇറാനില്‍ ഇനിയും സുഖമായി ആക്രമണം നടത്താമായിരുന്നു. പക്ഷെ തീരുമാനിച്ചുറപ്പിച്ച കാര്യം മാത്രം ചെയ്തത്.

ഇറാന്‍ യാഥാര്‍ഥ്യം മനസിലാക്കണം. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ അസര്‍, അത്തരത്തില്‍ ഒരു നടപടി ഇനിയും ഉണ്ടായാല്‍ ഇറാന്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment