Monday, August 3, 2026
India News

വെടിവെച്ചാല്‍ തകരാത്ത കരുത്തേറിയ ഗ്ലാസ് ഷീല്‍ഡ്; നൂതന ആശയവിനിമയ സംവിധാനങ്ങള്‍; സല്‍മാന്‍ ഖാന്റെ സുരക്ഷയ്ക്ക് രണ്ട് കോടിയുടെ വാഹനം

വെടിവെച്ചാല്‍ തകരാത്ത കരുത്തേറിയ ഗ്ലാസ് ഷീല്‍ഡ്; നൂതന ആശയവിനിമയ സംവിധാനങ്ങള്‍; സല്‍മാന്‍ ഖാന്റെ സുരക്ഷയ്ക്ക് രണ്ട് കോടിയുടെ വാഹനം


മുംബൈ: അന്താരാഷ്ട്ര ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ നിന്ന് വധഭീഷണി ഉണ്ടായതോടെ സുരക്ഷ വര്‍ധിപ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മാസങ്ങള്‍ക്കു മുമ്പ് വീടിനു നേര്‍ക്ക് ബിഷ്‌ണോയി സംഘത്തിന്റെ വെടിവെപ്പും ദിവസങ്ങള്‍ക്ക് മുമ്പ് ഉറ്റ സുഹൃത്ത് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക്ക് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ അംഗരക്ഷകരുടെ എണ്ണം വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ താരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിരിക്കുകയാണ്. 


ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത നിസാന്‍ പട്രോള്‍ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറിന്റെ വില ഏകദേശം രണ്ടു കോടി രൂപയാണ്. ദുബൈയില്‍ നിന്നാണ് കാര്‍ എത്തിക്കുകയെന്നും പറയുന്നു. കരുത്തേറിയ ഗ്ലാസ് ഷീല്‍ഡ് അടക്കം നൂതന സംവിധാനങ്ങള്‍ കാറില്‍ ഉണ്ട്.


സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡടക്കം പരിശോധിച്ചാണ് അംഗങ്ങളെ കടത്തിവിടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment