Tuesday, July 21, 2026
Kerala News

വോട്ടര്‍പട്ടികയില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കി

വോട്ടര്‍പട്ടികയില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കി


പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി. വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് വോട്ടര്‍പട്ടികയിലും പേര് ഉള്‍പ്പെടുത്തിയിരുന്നത്.

കാര്‍ഡ് ഉടമയുടെ ഭര്‍തൃസഹോദരിയുടെ മകളെന്ന നിലയില്‍ പേരാണ് ചേര്‍ത്തിരുന്നത്. എന്നാല്‍, കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.

പരിശോധനയില്‍, ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തു. കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ 18-ന് മരണപ്പെട്ടതും, നിലവില്‍ ആ മേല്‍വിലാസത്തില്‍ ആരും താമസിക്കുന്നില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അസാധുവാക്കിയത്.

അടൂര്‍ ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം വോട്ടര്‍പട്ടികയില്‍ നിന്നുള്ള പേര് നീക്കം ചെയ്യുകയായിരുന്നു. അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment