കോഴിക്കോട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. വയനാട് മാനന്തവാടി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ കൂടി ഷിഗെല്ല രോഗലക്ഷണങ്ങളോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരെയും ലക്ഷണങ്ങളുള്ളവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഷിഗെല്ല കേസുകള്‍ക്ക് ശേഷം ജില്ലയില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് കോളജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധ വീണ്ടും കണ്ടത്തിയ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (DMO) നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേരും. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള സ്രോതസ്സുകള്‍ പരിശോധിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment