നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുന്ന കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രചാരണ പരിപാടി നടക്കുന്നത്.
വിമത നീക്കങ്ങളെ മറികടന്ന് മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലുള്ള വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആകാംക്ഷയാകുന്നു.
ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് പിണറായിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗം പിണറായിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ, എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ മുതല്‍ ആരംഭിക്കും.
Comments
No comments yet. Be the first to comment!
Leave a Comment