Tuesday, July 21, 2026
Kerala News

ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നി്ന്നും പുറത്താക്കി; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച് കെ കെ രാഗേഷ്

ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നി്ന്നും പുറത്താക്കി; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച് കെ കെ രാഗേഷ്



മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചതോടെയാണ് നടപടി അന്തിമമായത്.

ടി കെ ഗോവിന്ദന് അധികാരമോഹം തലയ്ക്കു പിടിച്ചെന്നും എതിരാളികളുമായി ഒത്തുകളിച്ചെന്നും കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചതാണ് നടപടിക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും കെ കെ രാഗേഷ് വിശദീകരണം നല്‍കി. സ്ഥാനാര്‍ഥിത്വത്തിന്റെ അടിസ്ഥാനമായി ബന്ധുത്വം അല്ലെന്നും, സംസ്ഥാന സെക്രട്ടറിയുടെ വ്യക്തിപരമായ തീരുമാനം അല്ല പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ചിലര്‍ നീചമായ രീതിയില്‍ വിമര്‍ശിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. 40 വര്‍ഷത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തന പരിചയമുള്ള നേതാവാണ് ശ്യാമളയെന്നും, എസ്എഫ്‌ഐ വഴിയാണ് അവര്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അത്തരത്തില്‍ പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന പേരാണ് പി കെ ശ്യാമളയുടേതെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment