Tuesday, August 4, 2026
India News

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു: 10 വർഷത്തിന് ശേഷം കശ്മീരിന് പുതിയ സർക്കാർ; ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കും

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു: 10 വർഷത്തിന് ശേഷം കശ്മീരിന് പുതിയ സർക്കാർ; ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കും


ശ്രീനഗർ: തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരമേൽക്കാൻ ഇരിക്കുന്നത്തോടെ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. 


ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വെള്ളിയാഴ്ച ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 


10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.


ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment