Thursday, July 23, 2026
International News

ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; ട്രംപിന്റെ വാദങ്ങളെ തള്ളി റഷ്യ

ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; ട്രംപിന്റെ വാദങ്ങളെ തള്ളി റഷ്യ

മോസ്കോ: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു എന്നതിന് യാതൊരു തെളിവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർ​ഗെ ലവ്‌റോവ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇറാന്റെ ആണവ-മിസൈൽ പദ്ധതികളെ തടയാനാണ് യുദ്ധമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. ഈ യുദ്ധത്തിന് പറയപ്പെടുന്ന പ്രധാന കാരണങ്ങൾ അവിശ്വസനീയമാണെന്നും മോസ്കോയിൽ നടന്ന ചർച്ചയിൽ ലവ്‌റോവ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷം പടരുന്നത് പ്രദേശത്തെ അറബ് രാജ്യങ്ങളെ സാമ്പത്തികമായും അല്ലാതെയുമുള്ള വലിയ തകർച്ചയിലേക്ക് നയിക്കുകയാണെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്നും ലവ്‌റോവ് ആവശ്യപ്പെട്ടു. സിവിലിയന്മാരുടെ ജീവൻ നഷ്ടപ്പെടുന്ന രീതിയിലുള്ള എല്ലാ സൈനിക നീക്കങ്ങളും ഉപാധികളില്ലാതെ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

തെക്കൻ ഇറാനിലെ ​ഗേൾസ് പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 160-ലധികം പേർ കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ ആരോപിച്ചു. എന്നാൽ വിദ്യാലയങ്ങളെ ലക്ഷ്യം വെച്ച് അമേരിക്കൻ സൈന്യം ആക്രമണം നടത്തില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

Related News

Comments

No comments yet. Be the first to comment!

Leave a Comment