തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിലുള്ള ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ വന്‍ തീപിടിത്തം. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലര്‍ച്ചെ 2:45 ഓടെയായിരുന്നു സംഭവം.
തീപിടിത്തം നടക്കുമ്പോള്‍ സ്‌കൂള്‍ വളപ്പില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. ബസുകള്‍ ആളിക്കത്തുന്നത് കണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. രണ്ട് വലിയ ബസുകളും ഒരു മിനി ബസുമാണ് പൂര്‍ണ്ണമായി കത്തിയത്.
സമയബന്ധിതമായ ഇടപെടല്‍ കാരണം തീ കൂടുതല്‍ പടരുന്നത് തടയാനായത് വലിയ അപകടം ഒഴിവാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും കഴക്കൂട്ടം പോലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment