Wednesday, July 22, 2026
Kerala News

നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

 നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി


തിരുവനന്തപുരം നേമം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചുവരില്‍ സ്വയം എഴുതി പ്രചാരണത്തിന് തുടക്കമിട്ടു. നമുക്ക് വേണം വികസിത നേമം എന്നാണ് അദ്ദേഹം ചുവരില്‍ രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെയായിരുന്നു പ്രചാരണത്തിന്റെ തുടക്കം.

നേമത്തിന്റെ മാറ്റത്തിന്റെ തുടക്കമാണിതെന്നും നേമത്തില്‍ മത്സരിക്കാനാണ് തന്റെ ആഗ്രഹമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്തിമ തീരുമാനം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എടുക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം, നേമത്ത് മത്സരിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 30 സീറ്റുകളിലായി പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേമത്തില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം കഴക്കൂട്ടത്ത് വി മുരളീധരന്‍, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട്-കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.

വട്ടിയൂര്‍കാവില്‍ ആര്‍ ശ്രീലേഖയും കൃഷ്ണകുമാര്‍യും, മലമ്പുഴയില്‍ സി. കൃഷ്ണകുമാറും, പാലയില്‍ ഷോണ്‍ ജോര്‍ജ്യും, തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സര സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment