ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്ത്. ഇത്രയും അധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രി ഇല്ലെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ആരോഗ്യ മന്ത്രിയെ ലക്ഷ്യമിടുന്നതായും സജി ചെറിയാന്‍ പറഞ്ഞു. വീണാ ജോര്‍ജിന്റെ പിന്നാലെ പാറപോലെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റീത്ത് വെക്കുന്നത് ശവത്തിനാണെന്നും ജീവനുള്ള ഒരാളുടെ വീട്ടില്‍ കയറി റീത്ത് വെച്ചത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണെന്നും മന്ത്രി പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിനെ തകര്‍ക്കാന്‍ നടത്തിയ നീചമായ നീക്കത്തിന്റെ ഭാഗമാണ് ഈ സംഭവം എന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ഒരു മന്ത്രി മാത്രമല്ല, ഒരു സ്ത്രീ കൂടിയാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെച്ച നടപടി പ്രതിഷേധത്തിന്റെ പേരില്‍ ന്യായീകരിക്കാനാകില്ലെന്നും അനാവശ്യമായി ചൊടിപ്പിക്കുന്ന നീക്കങ്ങള്‍ ഒഴിവാക്കണമെന്നും സജി ചെറിയാന്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും പിന്തുണ നല്‍കുകയാണെന്നും നാട്ടില്‍ കലാപമുണ്ടാക്കി വോട്ട് നേടാനുള്ള വൃത്തിക്കെട്ട ശ്രമമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment