Wednesday, July 22, 2026
Kerala News

14 മണിക്കൂര്‍ നീണ്ട ദൗത്യം; ഒടുവില്‍ സുഭാഷിനെ താഴെ ഇറക്കി

14  മണിക്കൂര്‍ നീണ്ട ദൗത്യം; ഒടുവില്‍   സുഭാഷിനെ താഴെ ഇറക്കി

കൊച്ചി: കൊച്ചി മെട്രോയുടെ കലൂരിലെ 556-ാം നമ്പര്‍ തൂണില്‍ രണ്ടാഴ്ചയോളമായി കുടുങ്ങിക്കിടന്ന സുഭാഷ് എന്ന് പേരിട്ട പൂച്ചയെ ഒടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മണിക്കൂറുകള്‍ നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. അഗ്‌നിരക്ഷാസേനയും അനിമല്‍ റെസ്‌ക്യൂ ടീമും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ താഴെയെത്തിച്ചത്. നിലവില്‍ പൂച്ചയെ പള്ളുരുത്തിയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

പൂച്ചയെ രക്ഷിക്കാനുള്ള ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാത്രി 12 മണിക്ക് ശേഷം അതീവ ജാഗ്രതയോടെയുള്ള മൂന്നാം ഘട്ട ദൗത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചയോടെ അനിമല്‍ റെസ്‌ക്യൂ ടീം ക്രെയിന്‍ ഉപയോഗിച്ച് തൂണിന് മുകളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചിരുന്നു. ഇതിനായി 17 മണിറ്റോളം മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുകയും ഫയര്‍ഫോഴ്‌സ് തൂണിന് മുകളില്‍ വിശദമായ തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. ഇതോടെ മെട്രോ സര്‍വീസ് അവസാനിച്ച ശേഷം രാത്രിയില്‍ ദൗത്യം തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി 12 മണിയോടെ മെട്രോ ട്രാക്കിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ച് ഓപ്പറേഷന്‍ സുഭാഷ് പുനരാരംഭിച്ചു. ട്രാക്കിന് സമീപത്തെ സ്ലാബിനിടയില്‍ ഒളിച്ചിരുന്ന പൂച്ചയെ ഏറെ പണിപ്പെട്ടാണ് റെസ്‌ക്യൂ ടീം വലയിലാക്കിയത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്റെ കടുത്ത ക്ഷീണത്തിലാണ് പൂച്ചയുള്ളത്. മൃഗസ്‌നേഹികളും നാട്ടുകാരും മെട്രോ അധികൃതരും ഒരുപോലെ ഉറ്റുനോക്കിയ ഈ ദൗത്യം വിജയകരമായതോടെ വലിയൊരു ആശ്വാസത്തിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്.






Related News

Comments

No comments yet. Be the first to comment!

Leave a Comment