Wednesday, July 22, 2026
Kerala News

വീണാ ജോര്‍ജിന്റെ വസതിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പൊലീസുകാര്‍ക്കും പരിക്ക്

 വീണാ ജോര്‍ജിന്റെ വസതിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പൊലീസുകാര്‍ക്കും പരിക്ക്


തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി നടക്കുന്നതായി ആരോപിക്കുന്ന ചികിത്സാപിഴവുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്യുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് രാവിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ വസതിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് മന്ത്രിയുടെ വസതിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.

രാവിലെ അപ്രതീക്ഷിതമായി മന്ത്രിയുടെ വസതിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. സുരക്ഷാ പൊലീസിനെ മറികടന്ന് വീടിന്റെ വാതിലില്‍ റീത്ത് വെച്ച പ്രവര്‍ത്തകര്‍ പിന്നീട് ചീമുട്ടയേറും കുത്തിയിരിപ്പ് സമരവും നടത്തി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment