Wednesday, July 22, 2026
Kerala News

വണ്ടാനം മെഡി.കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍ ലളിതാംബികയ്‌ക്കെതിരെ കേസ്

 വണ്ടാനം മെഡി.കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍ ലളിതാംബികയ്‌ക്കെതിരെ കേസ്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്റെ ഭര്‍ത്താവ് ജോസഫ് കുട്ടി നല്‍കിയ പരാതിയുടെയും ബന്ധുവായ ജോയ്‌സിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ അന്വേഷണവിധേയമായി ഡോക്ടര്‍ ജെ. ഷാഹിദയെയും നഴ്‌സിങ് ഓഫീസര്‍ പി.എസ്. ധന്യയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ (DME) സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഡോക്ടര്‍ ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലും, ധന്യ ആലപ്പുഴയില്‍ നഴ്‌സിങ് ഓഫീസറുമാണ്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി, ഫോറന്‍സിക്, സര്‍ജറി വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ സിടി സ്‌കാനിലൂടെ ശരീരത്തിനുള്ളില്‍ കത്രിക ഇരിക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്തിയിരുന്നു. ഇന്ന് നടക്കുന്ന ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment