ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു - ദര്‍ഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. രാത്രി 8.21 ഓടെയാണ് അപകടം.
ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടിലല്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
India
News
തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: അപകടം മൈസൂര്‍ പാതയില്‍; രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിച്ചു; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Comments
No comments yet. Be the first to comment!
Leave a Comment