കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്സിന്റെ സംഘം പരിശോധിച്ചു.
2021 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷാ തോമസിന്റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് യുവതി അനുഭവിച്ചത്. അടുത്തുള്ള സ്വകാര്യ ക്ലിനിക്കുകളില്‍ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ രാവിലെ പോയ ഉഷയോട് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഉറപ്പ് നല്‍കി. പിഴവ് പുറത്ത് പറയരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കുടുംബം ആരോപിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്. സലാം എംഎല്‍എ ഉഷയുടെ വീട്ടിലെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയും ഉറപ്പ് നല്‍കി.
കെ. സി വേണുഗോപാല്‍ എംപി ഇടപെട്ട് രാത്രി തന്നെ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment