മുംബൈ: പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലെ സേനാ താവളത്തിലാണ് സംഭവം. ഗോഹില്‍ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്‌നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരും സംഘം അഗ്‌നിവീറുകള്‍ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ അഗ്‌നിവീറുകളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു.
2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്‌നിവീര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിരോധ സേനകളില്‍ 4 വര്‍ഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് അഗ്‌നിപഥ് പദ്ധതി.
India
News
അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു: അപകടം ഉണ്ടായത് പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച്; സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു
Comments
No comments yet. Be the first to comment!
Leave a Comment