Thursday, July 23, 2026
International News

ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി; ഉച്ചയോടെ ഭൂമിയിലെത്തും

 ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി; ഉച്ചയോടെ ഭൂമിയിലെത്തും

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്പേസ് എക്സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലര്‍ച്ചെ 3.30ന് ബഹിരാകാശനിലയത്തില്‍നിന്ന് വേര്‍പ്പെട്ട ഡ്രാഗണ്‍ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോര്‍ണിയന്‍ തീരത്തെ കടലില്‍ ഇറങ്ങും. ഓസ്ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അണ്‍ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് മടങ്ങുന്നത്.  ഇന്ത്യന്‍ വംശജനാണ് യാത്ര നിയന്ത്രിക്കുന്നത്. ക്രൂ- 11 സംഘത്തിലെ ഒരംഗത്തിന് നിലയത്തില്‍ വെച്ച് ആരോഗ്യ പ്രശ്‌നം അനുഭവപെട്ടതായി നാസ സ്ഥിരീകരിച്ചിരുന്നു . കഴിഞ്ഞ ഓഗസ്റ്റിലാണ് ദൗത്യം ആരംഭിച്ചത്. 

നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാര്‍ഡ്മന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാര്‍ഡ്മന്‍, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിന്‍കെയുടെ നാലാം സ്പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment