മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നയാളാണെന്നും ബിജെപിയും എല്‍ഡിഎഫും പരസ്പര ബന്ധത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വെള്ളാപ്പള്ളിയിലൂടെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്നും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചുവെന്നും ആര്‍എസ്എസിന്റെ വോട്ട് ഉപയോഗിച്ചാണ് പിണറായി വിജയന്‍ വിജയത്തിലേക്ക് എത്തിയതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഒരു കോണ്‍ഗ്രസുകാരനും ബിജെപി വോട്ടിനെ ആശ്രയിച്ച് ഇപ്പോഴും ജയിച്ചിട്ടില്ല, എന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വി.ഡി. സതീശന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ള ഒരു എംഎല്‍എയെ രാജിവെക്കാന്‍ നിര്‍ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറുടെ നടപടിയെക്കുറിച്ച് തനിക്കറിയില്ലെന്നും എത്തിക്‌സ് കമ്മിറ്റിക്ക് അംഗത്വം ഒഴിവാക്കാനുള്ള അധികാരപരിധിയും പരിശോധിക്കേണ്ടതുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment