ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ തുടരുന്നു. ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല.
ജയിലിലെ ആദ്യ രാത്രി രാഹുലിന് പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയില്ല. ജയില്‍ ഭക്ഷണവും തറയില്‍ പായ വിരിച്ച് കിടക്കലുമായിരുന്നു സൗകര്യങ്ങള്‍. പരാതികളൊന്നുമില്ലാതെ രാത്രി കഴിഞ്ഞതായി ജയിലധികൃതര്‍ പറഞ്ഞു. അടൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും രാഹുല്‍ കാണാന്‍ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ തന്നെയാണ് സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ജയിലധികൃതരെ അറിയിച്ചതെന്നും വിവരം.
രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആരോടും വിശദീകരണം നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി. അനില്‍കുമാറിന്റെ പ്രതികരണം.
Comments
No comments yet. Be the first to comment!
Leave a Comment