Thursday, July 23, 2026
Kerala News

രാഹുലിന്റെ അയോഗ്യതാ നടപടി പരിഗണനയില്‍

രാഹുലിന്റെ അയോഗ്യതാ നടപടി പരിഗണനയില്‍


ബലാല്‍സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്പീക്കറെ രേഖാമൂലം അറിയിച്ചു.  എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോഗ്യതാ നടപടിക്ക് തുടക്കമാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. റിപ്പോര്‍ട്ട് പരിശോധിച്ച് നിയമോപദേശം തേടിയ ശേഷമായിരിക്കും നിയമസഭ അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.

എംഎല്‍എ സ്ഥാനം സ്വമേധയാ ഒഴിയാതിരുന്നാല്‍, അംഗത്തെ പുറത്താക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ടെന്ന് ഭരണഘടന വ്യക്തമാക്കുന്നു. അംഗങ്ങള്‍ പാലിക്കേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചതായി എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ നിയമസഭ അംഗീകരിക്കുകയാണെങ്കില്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ വഴി തുറക്കും. എന്നാല്‍ എത്തിക്സ് കമ്മിറ്റി നടപടി ആരംഭിക്കാന്‍ അംഗങ്ങളിലൂടെ പരാതി ലഭിക്കേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തില്‍, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എസ്‌ഐടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment