Thursday, July 23, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ല; കെ. മുരളീധരന്‍

 രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ല; കെ. മുരളീധരന്‍


തിരുവനന്തപുരത്ത്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയെ സംബന്ധിച്ച കേസുകളില്‍ കോണ്‍ഗ്രസിന് അന്വേഷിക്കാനോ പ്രതികരിക്കാനോ ഉത്തരവാദിത്വമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ തെറ്റുകളെയാണ് പാര്‍ട്ടി കൈകാര്യം ചെയ്തത് മാത്രമെന്നും അതിന് ശേഷമുള്ള നിയമ നടപടികളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചു. കൂട്ടത്തില്‍ കൂട്ടാന്‍ പറ്റാത്തതുകൊണ്ടാണ് പുറത്താക്കിയത്. ഇനി അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇനി ഉചിതമായ നടപടി സര്‍ക്കാരും പൊലീസും സ്വീകരിക്കട്ടെ, എന്നാണ് കെ. മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് തെറ്റുകളെ മൂടിവെക്കുന്ന പാര്‍ട്ടി അല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റിലായാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ്. സ്വര്‍ണം കട്ടവരെയോ സ്ത്രീലംബടന്മാരെയോ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല, എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment