Thursday, July 23, 2026
Kerala News

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു

 രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു


തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ പോലീസ് കോടതിയെ സമീപിച്ചു. ബലാത്സംഗ കേസിലെ പരാതിക്കാരിയെ തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചതോടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസില്‍ പരാതി നല്‍കിയ യുവതിയെ ലക്ഷ്യമിട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ വീഡിയോ പരാമര്‍ശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെയും അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യതകളെയും ബാധിക്കുന്നതാണെന്ന് പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഈ കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു കോടതിയുടെ കര്‍ശന നിര്‍ദേശം. എന്നാല്‍ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് വാദം. ജാമ്യ റദ്ദാക്കാന്‍ കോടതി മുമ്പാകെ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment