Thursday, July 23, 2026
Kerala News

ബി ജെപിയിൽ ചേരുമെന്ന്‌ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി

ബി ജെപിയിൽ ചേരുമെന്ന്‌ സിപിഎം മുൻ എംഎൽഎ   എസ്. രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി

മൂന്നാർ: ബി ജെ പിയിൽ ചേരുമെന്ന്‌ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യവും സമയവും നോക്കി ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി അകൽച്ചയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment