തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു.
20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു - രാഷ്ട്രീയ വിഷയങ്ങള്‍ക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേല്‍ക്കൈ.
ഭരണവിരുദ്ധവികാരത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പ്രാദേശിക ഭരണകൂടങ്ങളിലും സ്വാധീനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബിജെപി മുന്നണിയും വലിയ പ്രചരണം നടത്തുന്നുണ്ട്. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ പാലക്കാട് വരെയുളള വടക്കന്‍ ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.
Comments
No comments yet. Be the first to comment!
Leave a Comment