Thursday, July 23, 2026
India News

ദില്ലി മെട്രോ സ്റ്റേഷനുകള്‍ തുറക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി

ദില്ലി മെട്രോ സ്റ്റേഷനുകള്‍ തുറക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി



ദില്ലി: ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടത് സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മെട്രോ സ്റ്റേഷനുകള്‍ അടച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ബാര്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

സിജെപി സമരം ശക്തമായ സാഹചര്യത്തില്‍ ദില്ലിയിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്നും 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി സമരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരക്കാര്‍ുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം ശ്രമം തുടരുന്നതിനിടെയാണ് സുരക്ഷ ശക്തമാക്കിയത്.

ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുകയും വിവിധ മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുകയാണ്.

അതേസമയം, മെട്രോ സ്റ്റേഷനുകള്‍ അടച്ചതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. കാനിംഗ് റോഡ് കേരള സ്‌കൂളിലെ പത്ത് മലയാളി വിദ്യാര്‍ഥികള്‍ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികളെ പുറത്തിറക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment