Friday, July 24, 2026
Kerala News

കൊച്ചിയില്‍ വായുമലിനീകരണം ഇന്നും അനാരോഗ്യകരമായ വിഭാഗത്തില്‍

കൊച്ചിയില്‍ വായുമലിനീകരണം ഇന്നും അനാരോഗ്യകരമായ വിഭാഗത്തില്‍

കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഇന്നും അനാരോഗ്യകരമായ വിഭാഗത്തില്‍ തന്നെ തുടരുന്നു. ഡിസംബറിലെ തണുത്ത മഞ്ഞിനൊപ്പം വാഹനങ്ങളിലെ പുകയും പൊടിപടലങ്ങളും കലരുന്നതാണ് രൂക്ഷമായ പുകമഞ്ഞിന് കാരണമാകുന്നത്.

നഗരത്തിലെ വായു ഗുണനിലവാര സൂചിക (Air Quality Index - AQI) 164 ആണ് രേഖപ്പെടുത്തിയത്. ഇത് അനാരോഗ്യകരമായ നിലയാണ്. അതേസമയം, വ്യവസായ മേഖലകളില്‍ മലിനീകരണ സൂചിക 200-ന് അടുത്താണ്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 150-നും 200-നും ഇടയിലാണ്.

ഏലൂര്‍, ഇടയാര്‍, കരിമുകള്‍ അമ്പലമുകള്‍ എന്നീ വ്യവസായ മേഖലകളിലാണ് കൂടുതല്‍ പ്രതിസന്ധി. ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment