തമിഴ്നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി ആക്രമിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകനായ സൈബിള്‍ അലന്‍ (4) ആണ് മരിച്ചത്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായത്. പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment