രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി ഉയര്‍ന്നതായി പരാതി. അജ്ഞാതരായ രണ്ടുപേര്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി റിനി അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നു കളയും എന്നായിരുന്നു ഭീഷണി.
ഇന്നലെ രാത്രി വീട്ടിന്റെ മുന്നിലേക്ക് എത്തിയ രണ്ടുപേരാണ് റിനിയെ ഭീഷണിപ്പെടുത്തിയത്. വീട്ടിലെ ഗേറ്റ് തകര്‍ക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയതായി റിനി ആന്‍ ജോര്‍ജ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അവര്‍ പരവൂര്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment