രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാരിന് വലിയ തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കീഴ്‌കോടതിയുടെ ഉത്തരവ് പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചതെന്നും രാഹുല്‍ എവിടെയാണുള്ളതെന്ന് മുഖ്യമന്ത്രിക്കും പൊലീസിനും വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനടപടിയില്‍ യുക്തിയില്ലെന്നും രാഹുല്‍ കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വരുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് സിപിഐഎം കേസിനെ നീട്ടിക്കൊണ്ടുപോകുന്നതെന്നും ആരോപണം.
ലൈംഗിക പീഡനവും ഭ്രൂണഹത്യാശ്രമവും ഉള്‍പ്പെട്ട കേസിലാണ് ഹൈക്കോടതി ഡിസംബര്‍ 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞത്. പ്രതിയുടെ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നും കുറ്റമില്ലാത്ത ഒരാള്‍ ശിക്ഷ ലഭിക്കരുതെന്നും കോടതി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment