പത്ത് ദിവസമായി ഒളിവില്‍ കഴിയുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ പതിവ് രീതിയല്ലെന്നും നിയമനടപടിപ്രകാരം ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അറസ്റ്റ് തടയുകയും ചെയ്തതില്‍ അസാധാരണതയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഹുലിന് ഒളിവില്‍ തുടരാന്‍ സഹായം ലഭിക്കുന്നതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകനിലെ കോണ്‍ഗ്രസ് മാത്രമല്ല, കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ രക്ഷപെടല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കാര്യത്തില്‍ കേന്ദ്ര നേതൃത്ത്വത്തില്‍ നിന്നുമോ സഹായം കിട്ടിയിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.എം ശ്രീ പദ്ധതിയെ കുറിച്ചുള്ള സര്‍ക്കാരിന്റെ മുന്‍ നിലപാട് മാറ്റമില്ലാതെ തുടരുമെന്നും പി.എം ശ്രീ നടപ്പാകാതിരുന്നതുകൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം തകരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാകാത്തതിലൂടെ ചില ഫണ്ടുകള്‍ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment