ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, അതിനാല്‍ അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ പ്രധാന വാദം. അതിജീവിത പരാതി നല്‍കാന്‍ വൈകിയെന്നും, പരാതി ശരിയായ ദിശയിലല്ല നല്‍കിയതെന്നും ഹര്‍ജിയില്‍ രാഹുലിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് എസ്. രാജീവ് ചൂണ്ടിക്കാട്ടി. താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്താം ദിനവും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി, താളൂര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടന്നത്.
Comments
No comments yet. Be the first to comment!
Leave a Comment