ശബരിമല സ്വര്‍ണ്ണപ്പള്ളി മോഷണക്കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (SIT) വീണ്ടും രേഖപ്പെടുത്തും. ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് SIT ഈ നീക്കം നടത്തുന്നത്.
ദേവസ്വം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേന്ദ്രീകരിച്ചായിരിക്കും അടുത്ത ഘട്ടത്തിലെ അന്വേഷണം. കേസില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, തന്ത്രിമാരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും SIT വിലയിരുത്തുന്നു. കേസുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഈ ഫലം അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി മാറ്റുന്ന സമയത്ത് താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ലെന്ന് ജാമ്യാപേക്ഷയില്‍ എന്‍. വാസു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment