Friday, July 24, 2026
Kerala News

റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് വികസനത്തിനായി ഓട നിർമ്മിക്കാൻ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈനിൽ ശിവശക്തിയിൽ താമസിക്കുന്ന ആകാശ് മുരളി (30) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ആകാശ്, ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുരവൂർകോണം ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാനായി എടുത്ത കുഴിയിലാണ് ഇദ്ദേഹം വീണത്.

സമയത്ത് സുരക്ഷാ മുന്നറിയിപ്പുകളോ മതിയായ വെളിച്ചമോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡ് നിർമ്മാണത്തിനായുള്ള കുഴികൾ അപകടകരമായ രീതിയിൽ തുറന്നുകിടന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment